Get Mystery Box with random crypto!

*തുടർച്ച 3* *അസൂയയും ദൃഷ്ടിദോഷവും ശമനമാർഗ്ഗങ്ങളും* രചന :- ഖാ | Jinnu treatment kerala

*തുടർച്ച 3*

*അസൂയയും ദൃഷ്ടിദോഷവും ശമനമാർഗ്ഗങ്ങളും*

രചന :- ഖാലിദുൽ ഹബ്ഷി

*വിവർത്തന കുറിപ്പ്*

ഹുസ്സൈൻ മന്നാനി MFB

*الحسد النفس النظرة*
*عين الحسود عين الحسد* *الاعجاب. عين الاعجاب*
*العين*
ഉപയോഗത്തിലുള്ള ഈ പേരുകളിൽ വ്യാപകമായും സർവ്വസാധാരണയായി ഉപയോഗിക്കുന്ന വാക്ക് العين [ പ്രത്യേക കണ്ണ് ] എന്നതാണ്. എന്നാൽ മറ്റ് വാക്കുകൾക്ക് ദൃഷ്ടിദോശത്തിലേക്ക് അറിയിക്കുന്ന വിവിധ അർത്ഥവ്യത്യാസങ്ങളുണ്ട്. ഇവിടെ الحسد. النفس. الاعجاب. ഇന്നിവയുടെ അർത്ഥവ്യത്യാസവും സാങ്കേതിക അർത്ഥവും വിവരിക്കാം
الحسد : അസൂയ

ഇവിടെ കണ്ണേറ് കാരന് അപരന് അല്ലാഹു നൽകിയിട്ടുള്ള അനുഗ്രഹങ്ങളോട് നീരസവും അനിഷ്ടവും ഉണ്ടാവുന്നു. അത് അവനിൽ നിന്ന് നീങ്ങി പോകണമെന്ന ആഗ്രഹം ഉണ്ടാക്കാം ഉണ്ടാകണമെന്ന് നിർബന്ധമില്ല.
ഈ നീരസത്തോടെയുള്ള നോട്ടത്തെയും സംസാരത്തേയുമാണ് ഇവിടെ ഹസദ് എന്ന് പറയുന്നത്. സൂറ: ഫലഖിൽ
من شر حاسد اذا حسد
അസൂയക്കാരൻ അസൂയ വെച്ചാലുള്ള ദോശത്തിൽ നിന്നും ഞാൻ കാവൽ തേടുന്നു എന്ന വചനത്തിലും നമുക്കിത് മനസ്സിലാക്കാം. ഹസദ് ആരിൽ നിന്നും സംഭവിക്കാം

الاعجاب: വിസ്മയിക്കൽ , അൽഭുതം തോന്നൽ
അപരനിൽ കാണപ്പെടുന്ന അനുഗ്രഹങ്ങളിൽ അൽഭുതപ്പെടുക. അതിൽ അനിഷ്ടമൊന്നുമില്ല. ഇത് ഏറ്റവും അടുത്ത ആളുകളിൽ നിന്നും സംഭവിക്കാം. മാതാവ്, പിതാവ്,മക്കൾ, സഹോദരങ്ങൾ, ഭാര്യയിൽ നിന്ന് ഭർത്താവിനും തിരിച്ചും സംഭവിക്കാം. മാത്രമല്ല തന്റെ സ്വന്തത്തിനും സംഭവിക്കാം.
نفس : മനസ്സ്
കണ്ണേറിന് العين എന്ന് ഹദീസിൽ വന്നത് പോലെ മോശം മനസ്സിന്റെ പ്രവർത്തനങ്ങളുടെ സ്വാധീനം കൂടുതൽ ഉള്ളത് കൊണ്ട് മനസ്സ് എന്ന് അർത്ഥം വരുന്ന نفس ഉം അതിന്റെ ബഹുവജനമായانفس ഉം ഇത് സംബന്ധമായി ഹദീസിൽ വരുന്നുണ്ട്.
മറ്റൊരാളിൽ കണ്ട അനുഗ്രഹം അത് തനിക്ക് കിട്ടണമെന്ന അടങ്ങാത്ത വ്യാമോഹമാണ് നഫ്സ് അൻഫുസ് കൊണ്ട് ഉദ്ദേശിക്കുന്ന് . തുടർന്ന് അവന്റെ മോഹവും മനസ്സും ആ കണ്ട വസ്തുവിനെ പിന്തുടർന്നു കൊണ്ടിരിക്കും. ഒരു ചെറുപ്പക്കാരൻ കല്യാണപ്രായമായ അഴകുള്ള പെൺകുട്ടിയെ കാണുന്നു. അവന്റെ മനസ്സ് അതിൽ കുടുങ്ങുന്നു. എനിക്ക് ഇനി ഈ പെണ്ണിനെ കെട്ടിയാൽ മതിയെന്നും സാധിച്ചില്ലെങ്കിൽ വേറെ കല്യാണം വേണ്ട എന്നും മനോഗതി വരുന്നു. അല്ലെങ്കിൽ യുവതി യുവാവിൽ ആകൃഷ്ടനായി അങ്ങനെ മനസ്സിന്റെ ചിന്തകൾ കൊതിച്ചതിനെ പിന്തുടരുന്നു. അല്ലെങ്കിൽ ഒരു ഭക്ഷണം കാണുന്നു അത് തനിക്ക് കിട്ടണമെന്ന് മോഹിച്ച് പോകുന്നു അങ്ങനെ വാഹനം വീട് തുടങ്ങി പ്രിയപ്പെട്ടതെന്തും തനിക്ക് കിട്ടിയെങ്കിൽ എന്ന മനോഗതി ആ കണ്ട വസ്തുവിനെ പിന്തുടരുക ഇത് മൂലം അതിന്റെ കെടുതി ആ വസ്തുവിനെയും അത് ഉപയോഗിക്കുന്ന വരെയും ബാധിക്കും. നമ്മുടെ ഭാഷയിൽ ഇതിന് കൊതിയെന്ന് പറയുന്നത് ഏകദേശം സാമ്യമായ അർത്ഥം ലഭിക്കും. ഹസദ് കാരന്റെ കണ്ണു വഴിയുള്ള കെടുതിയിൽ നിന്നും നഫ്സ് വഴിയുള്ള കെടുതിയിൽ നിന്നുമുള്ള കാവൽ തേടുന്നത് ഒരു ദുആയിൽ തന്നെ വന്നത് നോക്കു.

*عن أَبي سعيد الخدري - رضي الله عنه: أن جِبريلَ أتَى النَّبيَّ - صلى الله عليه وسلم - فَقَالَ: يَا مُحَمَّدُ،* *اشْتَكَيْتَ؟ قَالَ: «نَعَمْ» قَالَ:*
*بِسْمِ الله أرْقِيكَ، مِنْ كُلِّ شَيْءٍ* *يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْن* *حَاسِدٍ، اللهُ يَشْفِيكَ، بِسمِ اللهِ أُرقِيكَ.*
*[صحيح.] - [رواه مسلم.]*

അർത്ഥം :- അല്ലാഹുവിന്റെ നാമത്തിൽ നിന്നെ ഞാൻ മന്ത്രിക്കുന്നു. നിന്നെ ബുദ്ധിമുട്ടിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും നിനക്ക് പരിഹാരം ലഭിക്കുന്നതിന് വേണ്ടി . അസൂയക്കാരന്റെ കണ്ണിൽ നിന്നും എല്ലാ നഫ്സുകളുടെ ദോശത്തിൽ നിന്നും അല്ലാഹു നിനക്ക് ശമനം നൽകട്ടെ അല്ലാഹുവിന്റെ നാമത്തിൽ നിന്നെ ഞാൻ മന്ത്രിക്കുന്നു.

ചുരുക്കത്തിൽ ഹസദ് കണ്ണേറ് , കൊതി, കരുനാക്ക് തുടങ്ങിയ നമ്മുടെ നാട്ടിലെ പ്രയോഗങ്ങൾ അറിയിക്കുന്ന അർത്ഥങ്ങൾ അന്തവിശ്വാസങ്ങളല്ല സൂക്ഷിക്കേണ്ട ദോശങ്ങളാണെന്ന് ബോധ്യപ്പെടുന്നു.

ദൃഷ്ടിദോഷത്തിന്റെ
ദുരന്തങ്ങൾ എല്ലാവിധ മേഖലകളിലുള്ള ആളുകൾക്കുമുള്ള പച്ചയായ അനുഭവമാണ്. നിശേധിക്കുന്നവരെ അനുഭവസ്തർ ഈ വിശയത്തിൽ അവർ അജ്ഞരാണെന്ന് മനസ്സിലാക്കി അവഗണിക്കുകയാണ് ചെയ്യാറ്. കാരണം പാശ്ചാത്യശാസ്ത്രം പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയുന്നതല്ല. എന്നാൽ വിശ്വാസികൾക്ക് പ്രാമാണികമായും ഇസ്ലാമിക ശാസ്ത്രപരമായും ബോധ്യമാകുന്നതിന് ഈ പരിഭാഷ ഗ്രന്ഥം ഉപകരിക്കും. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിശ്വാസികളുടെ സംശയങ്ങൾ പരമാവധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയും കൂടുതൽ ഗ്രാഹ്യമുണ്ടാകുന്നതിന് വേണ്ടിയും ചില ലേഖനങ്ങൾ വിവർത്തകനെന്ന നിലക്ക് ഞാൻ ചേർക്കാൻ ഉദ്ദേശിക്കുന്നു. ഇൻശാ അല്ലാ . അല്ലാഹുവിന്റെ വലിയ തൗഫീഖിനും പ്രതിഫലത്തിനും ഈ പരിശ്രമം കാരണമാകുന്നതിന് അല്ലാഹുവിനോട് ദുആ ചെയ്യുന്നു

മുഹമ്മദ് ഹുസ്സൈൻ മന്നാനി MFB
പുലിപ്പാറ
തീരുവനന്തപുരം
ഫോൺ : *8606071364*
8/8/2022