Get Mystery Box with random crypto!

*തുടർച്ച 2* *അസൂയയും ദൃഷ്ടിദോഷവും ശമനമാർഗ്ഗങ്ങളും* രചന :- ഖാ | Jinnu treatment kerala

*തുടർച്ച 2*

*അസൂയയും ദൃഷ്ടിദോഷവും ശമനമാർഗ്ഗങ്ങളും*

രചന :- ഖാലിദുൽ ഹബ്ഷി

*വിവർത്തന കുറിപ്പ്*
ഹുസ്സൈൻ മന്നാനി MFB

സമ്പൂർണ്ണ ചികിൽസാ ശാസ്ത്രം മാനവരാശിക്ക് സംഭാവന ചെയ്ത ഇസ്ലാമിന് കണ്ണേറ് ബാധയേറ്റവരെ രോഗമുക്തരാക്കാനുള്ള കുറ്റമറ്റ പ്രതിവിധികളുണ്ട് . പക്ഷെ മുസ്ലിം കേരളം ഈ വിശയങ്ങളെപ്പറ്റി വേണ്ടത്ര പ്രമാണികമായി അറിയുന്നവരല്ല. അത് കൊണ്ട് തന്നെ കണ്ണേറ് മാറ്റാനായി സ്വീകരിക്കുന്ന ചികിൽസാ മാർഗ്ഗങ്ങളധികവും പൈശാചികവും ശറഇന് നിരക്കാത്തതുമാണ്. ഖുർആൻ ചികിൽസയുടെ പേരിൽ അവർ ശിർക്കിലും ബിദ്അത്ത് ഹറാമുകളിലും വീഴുന്നു. സമയവും പണവും നഷ്ടപ്പെടുന്നതിന് പുറമെ നരകാവകാശികളായി മാറുന്നു. രോഗശമനം ലഭിക്കുന്നുമില്ല. ഭൗതിക ചികിൽസകളെ മാത്രം ആശ്രയിക്കുന്നവർ രോഗകാരണങ്ങളറിയാതെ നിരന്തരം മാറി മാറി ചികിൽസകൾ നടത്തുന്നു. ഒടുവിൽ മിക്കതിലും രോഗ നിർണയം തന്നെ സാധ്യമാകാതെ ചികിൽസിച്ചു നിരാശരാകുന്നു. ഈ പ്രതിസന്ധിക്ക് പരമാവധി പരിഹാരമാകാൻ ഈ പരിഭാഷാ ഗ്രന്ഥം കൊണ്ട് തൗഫീഖ് ലഭിക്കുന്നതിന് ആശിക്കന്നു.
കണ്ണേറിന് എല്ലാ ഭാഷയിലും ഒന്നിലധികം പേരകളുണ്ട്.
മലയാളത്തിൽ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്നു. നമ്മുടെ തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിൽ കണ്ണേറ് എന്നതിന് പുറമേ കരുനാക്ക്, കൊതി, കമ്പേറ്, വിളിദോഷം എന്ന ഉപയോഗങ്ങൾ കാണാം. കേരളത്തിൽ സർവ്വ സാധാരണയായി ഉപയോഗത്തിലുള്ള മറ്റ് പേരുകൾ പൊട്ടിക്കണ്ണ്, കരികണ്ണ്, അപക്കണ്ണ്, ചീങ്കണ്ണ്, കാലന്റെ കണ്ണ്, നാവേറ്, എതിരേറ്, നാവ്ദോഷം, കണ്ണുദോഷം, ദൃഷ്ടിദോഷം, വിളിദോഷം, വിളിച്ചുരുത്തി, കണ്ണുതട്ടി, കണ്ണുപറ്റി , കണ്ണ് കൊണ്ടു ,. നാവെടുത്ത് വളച്ചു , നോക്കി തള്ളിയിട്ടു, നോക്കിയിരുത്തിക്കളഞ്ഞു , ഇങ്ങനെ പോകുന്നു. പ്രധാനമയും കണ്ണുമായി ബന്ധപ്പെട്ട് പേരുകൾ വന്നതിന്ന് കാരണം കാഴ്ച്ചയാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. സാഹോദരന്റെടുക്കലുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ കാണുന്ന വ്യക്തിക്കുണ്ടാകുന്ന അതിനോടുള്ള അമിതമായ താൽപര്യം, വിസ്മയം, അസൂയ, തുടങ്ങിയ വികാരങ്ങൾ രൂക്ഷമായ നോട്ടത്തിലൂടെയോ നാവിലൂടെയോ വർത്തമാനം പറഞ്ഞിട്ടോ തുപ്പൽ കുടിച്ചിട്ടോ മറ്റ് പ്രവർത്തികളിലൂടെയും പ്രകടിപ്പിക്കുന്നു. അപ്രകാരം ഇത്തരം ആളുകളുടെ കാഴ്ചകൾ പതിയാതെയും വിവരിക്കപ്പെടുന്നത് ഇവർ കേൾക്കുന്നത് വഴി അൽഭുതം കൂറുകയോ അസൂയ ഉണ്ടാകുകയോ ചെയ്യുന്നത് കാരണമായും ദോഷങ്ങൾ സംഭവിക്കാം. അതിനാൽ കണ്ണ് പൊട്ടനിൽ നിന്നും ദൃഷ്ടിദോശം ഉണ്ടാവാം അവിടെ ദുശിച്ച മനസ്സ് മാത്രമാണ് പ്രവർത്തിക്കുന്നത്. കണ്ണിന് പങ്കില്ല.
ഈ പറഞ്ഞ കാര്യങ്ങൾ ബോധ്യമാകുന്നതിന് വേണ്ടി കണ്ണേറിന് അറബിയിൽ ഉപയോഗത്തിലുള്ള പേരുകളും ഹദീസിൽ വന്ന ചില പേരുകളും കൂടി നോക്കാം.


തുടർന്ന് വായിക്കുക