Get Mystery Box with random crypto!

*അസൂയയും ദൃഷ്ടിദോഷവും *ശമനമാർഗ്ഗങ്ങളും* രചന :- ഖാലിദുൽ ഹബ്ഷി | Jinnu treatment kerala

*അസൂയയും ദൃഷ്ടിദോഷവും *ശമനമാർഗ്ഗങ്ങളും*

രചന :- ഖാലിദുൽ ഹബ്ഷി

*വിവർത്തന കുറിപ്പ്*

ഹുസ്സൈൻ മന്നാനി MFB

بسم الله الرحمن الرحيم
പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വളരെ ചെറിയൊരു ഗ്രന്ഥമാണിത്.
കണ്ണേറിന്റെ ദുരന്തങ്ങളെപ്പറ്റി സമൂഹം ബോധവാന്മാരല്ല. കണ്ണ് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടാകുമെന്ന് പറയുന്നത് അന്തവിശ്വാസമായി കാണുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ശാസ്ത്ര വിജ്ഞാനത്തിനുമനുസരിച്ച് കണ്ണിന്റെ ഏത് കഴിവുകളും അവർ അംഗീകരിക്കും. കണ്ണ് ഒരു മഹാ അൽഭുതമാണെന്നവർ വിശദീകരിക്കും. ഭൗതിക വസ്തുക്കളെ കാണാനുള്ള അതിന്റെ കാഴ്ചശക്തി , നോക്കി പേടിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള പാടവം, അങ്ങനെ സ്നേഹവും ദുഖവും ദൈര്യവും ഭയവും ദയയയും ക്രൂരതയും തുടങ്ങി മനുഷ്യ വികാരങ്ങളെ യഥാ സമയങ്ങളിൽ പ്രകടിപ്പിക്കാനും പ്രതിഫലിപ്പിക്കാനുമുള്ള കണ്ണിന്റെ കഴിവുകളെ സമ്മതിക്കുന്നവർ കണ്ണിന്റെ ദോഷമുണ്ടാക്കാന്നുള്ള കഴിവിനെ തള്ളിക്കളയുന്നു. . .
നാം ഏത് തരത്തിലുള്ളവരാണെങ്കിലും സാധാരണമായി ആളുകളുടെ നോട്ടങ്ങളെ വിലയിരുത്തുന്നവരാണ്. ചിലപ്പോഴൊക്കെ അഭിപ്രായപ്പെടുകയും ചെയ്യും ആ നോട്ടം ശരിയല്ല സൂക്ഷിക്കണം !
രൂക്ഷമായാണ് നോക്കിയത് സ്നേഹത്തോടെയാണ് അല്ലെങ്കിൽ അസൂയയോടെ ., ദേശ്യത്തോടെ, പകയോടെ, അനുരാഗത്തോടെ ,
വശീകരിക്കുന്ന,
വെറുപ്പിക്കുന്ന നോട്ടം , കൊല്ലുന്ന നോട്ടം
കരിക്കുന്ന നോട്ടം, നോക്കി വീഴ്ത്തും. ഇങ്ങനെ പോകുന്നു ആലങ്കാരികമായും നോക്കി കൊന്ന് കളഞ്ഞുവെന്ന് നാം പറയും. എന്നാൽ ചിലരുടെ നോട്ടം കൊണ്ട് മരണ വരെ സംഭവിക്കുമെന്നാണ് അനുഭവങ്ങളും പ്രാമാണിക തെളിവുകളും ബോധ്യപ്പെടുത്തുന്നത്. ഇവിടെ ചിലരുടെ നോട്ടത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ദുശിച്ച മനസ്സുകളുടെ പങ്കും പ്രധാനമാണ്. ദ്യഷ്ടിദോഷം ഒരു യാഥാർത്ഥ്യം തന്നെയാണെന്ന വസ്തുതയാണ് ഖുർആൻ വചനങ്ങളും ഹദീസുകളും നമ്മെ പഠിപ്പിക്കുന്നത്. അത് നമ്മെ ബാധിക്കാ തിരിക്കാനുള്ള സുരക്ഷാ മാർഗ്ഗങ്ങളും ഇസ്‌ലാം നിർദ്ദേശിച്ചിട്ടുണ്ട്.


തുടർന്ന് വായിക്കുക.