Get Mystery Box with random crypto!

*അസൂയയും ദൃഷ്ടി ദോഷവും ശമനമാർഗ്ഗങ്ങളും* രചന :- ഖാലിദുൽ ഹബ്ഷി | Jinnu treatment kerala


*അസൂയയും ദൃഷ്ടി ദോഷവും ശമനമാർഗ്ഗങ്ങളും*
രചന :- ഖാലിദുൽ ഹബ്ഷി

*വിവർത്തകന്റെ കുറിപ്പ് *
നമ്മുടെ നാട്ടിൽ ആളുകൾ കണ്ണേറ് കാരനെ വ്യക്തമായി അറിയുമെങ്കിലും അവരോട് ഉളൂ ചെയ്ത വെള്ളം ആവശ്യപ്പെടുന്നതിൽ പല കാരണങ്ങളാൽ വിമുഖത കാണിക്കുന്നു. യഥാർത്ഥത്തിൽ ഈ അലംഭാവം പാടില്ലാത്തതാണ് . കാരണം രോഗിക്ക് പൂർണ്ണ ശമനവും എളുപ്പം ചെയ്യാൻ കഴിയുന്നതുമായ സുന്നത്തിലുള്ള ചികിൽസാ രീതിയാണിത്. ആരെങ്കിലും ഉളൂ എട്ത്ത് കൊടുക്കാൻ ആവശ്യപ്പെട്ടാൽ അത് ചെയ്ത് കൊടുക്കണമെന്ന നബി സല്ലലാഹു അലൈഹി വസല്ലമയുടെ കൽപനയും വന്നിട്ടുണ്ട്. അതിനാൽ ആവശ്യപ്പെട്ട് വരുന്നവർക്ക് ഉളൂ എടുത്ത് കൊടുക്കൽ നിർബന്ധമാണ്.

عَنِ ابْنِ عَبَّاسٍ ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: *( الْعَيْنُ حَقٌّ ، وَلَوْ كَانَ شَيْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ ، وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا ) رواه مسلم ( 2188 )* .

*[കണ്ണേറ് യാഥാർത്ഥ്യമാണ്. ഖദറിനെ എന്തെങ്കിലും മുൻ കടക്കുമായിരുന്നെങ്കിൽ കണ്ണേറ് മുൻകടക്കുമായിരുന്നു. അതിനാൽ നിങ്ങളോട് ഉളൂ ചെയ്ത് കൊടുക്കാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ ചെയ്ത് കൊടുക്കൂ . മുസ്ലീം 2188 ]*
എന്നെ ഒരു ദുഷ്ടനും കണ്ണേറുകാരനുമായി കണ്ടുവെന്ന് കരുതി വശളാകേണ്ടതില്ല. കാരണം കണ്ണേറ് നല്ലവരായ മനുഷ്യരിൽ നിന്നും തന്റെ അടുത്ത സ്നേഹിതരിൽ നിന്നും സ്വാലിഹീങ്ങളിൽ നിന്നുമെല്ലാം സംഭവിക്കാം. സഹാബിയിൽ നിന്ന് മറ്റൊരു സഹാബിക്ക് ഉണ്ടായത് പോലെ മാതാപിതാക്കളിൽ നിന്ന് മക്കൾക്കും തിരിച്ചും അടുത്തിടപഴകുന്നവരിൽ പരസ്പരം ആർക്കും സംഭവിക്കാം. നീ ഒരു കണ്ണേറ് കാരനാണെന്ന ആരോപണം ഈ പ്രവർത്തിയിൽ ഇല്ല. അതിനാൽ കണ്ണേറ് ഇന്ന ആളിൽ നിന്നാണെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലല്ലെങ്കിലും സംശയിക്കപ്പെടുന്ന വെക്തിയിൽ നിന്നും ഉളൂഇന്റെ വെള്ളം ആവശ്യപ്പെടാവുന്നതാണ്. ചോദിക്കുന്ന ആൾ ഞാൻ മറ്റൊരാളെ സംശയിച്ചുവെന്ന നിലക്കോ മറ്റോ കുറ്റക്കാരനായി പോകുമോ എന്ന് ശങ്കിക്കേണ്ടതുമില്ല. യഥാർത്ഥത്തിൽ വെള്ളം ആവശ്യപ്പെടുന്നവനും കൊടുക്കുന്നവനും നബിയുടെ ചര്യയയും ചികിൽസയും നടപ്പിലാക്കുന്ന പുണ്യകർമ്മം ചെയ്യുന്നവരാണ്. ശരിയായ ഈ മനോഗതി സജീവമാകേണ്ടതുണ്ട്. ഒരു രോഗിയുടെ കാര്യത്തിൽ പല ആളുകളെ സംശയിക്കുന്ന സാഹചര്യമുണ്ടായാൽ അവരിൽ നിന്നെല്ലാം ഉളൂ വെള്ളം ശേഖരിക്കാവുന്നതുമാണ്. ഞാൻ ദ്യഷ്ടിദോഷക്കാരനല്ല അതിനാൽ ഞാൻ വെള്ളം തരില്ല എന്ന നിലപാട് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൽപനക്ക് എതിര് പ്രവർത്തിക്കലുമാണ്. ചുരുങ്ങിയപക്ഷം അവൻ വെള്ളം കൊടുക്കുന്നത് മുഖേന ഞാനാണെന്ന തെറ്റിദ്ധാരണ ഒഴിവാക്കാൻ സാധിക്കുമെന്നെങ്കിലും കരുതാമല്ലോ. വിസ്മയകരമായ കാര്യങ്ങളും അനുഗ്രഹങ്ങളും കാണുമ്പോൾ പാലിക്കേണ്ട സുന്നത്തുകൾ ശ്രദ്ധിക്കാത്തതിനാലാണ് ഇത്തരം കണ്ണേറ് ദുരന്തങ്ങൾ സംഭവിക്കുന്നത്. അതിനാൽ ഉളൂവിന്റെ വെള്ളം ആവശ്യപ്പെടുന്നതിൽ ജാള്യത പാടില്ല. അത് രോഗിയോട് ബന്ധുക്കൾ കാണിക്കുന്ന ദയയില്ലായി മ കൂടിയാണ് കാരണം രോഗിക്ക് ശരിയായ ചികിൽസ ലഭിച്ചാൽ ശമനം ലഭിക്കും അല്ലെങ്കിൽ എന്തും സംഭവിക്കുകയും ചെയ്യാം
ഇനി ഒന്നിനും സാധിച്ചില്ലെങ്കിൽ ഗ്രന്ഥകർത്താവ് സൂചിപ്പിച്ചത് പോലെ കണ്ണേറ് കാരന്റെ വിയർപ്പോ തുപ്പലോ കലർന്നിട്ടുള്ള അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ കഴുകിയ വെള്ളം കൊണ്ടും ചികിൽസിക്കാം. കണ്ണേറ്കാരൻ നടന്ന് പോകുന്ന സ്ഥലത്തെ കാല് പതിഞ്ഞ മണ്ണ് എടുത്ത് വെള്ളത്തിൽ ചേർത്ത് ചികിൽസിക്കുന്ന രീതിയും നമ്മുടെ നാട്ടിൽ കണ്ട് വരുന്നു. അതും ഫലം ലഭിച്ച് കാണുന്ന ചികിൽസ തന്നെയാണ്.
ഈ ചികിൽസ നബി ചര്യയുടെ ഭാഗമായതിനാൽ ബുദ്ധിയും ശാസ്ത്രവും ഒപ്പിക്കേണ്ടതില്ല.
കണ്ണേറ് കാരന്റെ കണ്ണിൽ നിന്നുണ്ടായ വിശബാധക്ക് അയാളുടെ തന്നെ ഉമിനീരിലും വിയർപ്പിലും അല്ലാഹു മരുന്ന് വെച്ചിരിക്കുന്നു. എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ശരി അറിയുന്നവൻ അല്ലാഹു മാത്രമാണ്.

ഇനി കണ്ണേറ് കാരനെ അറിയില്ലെങ്കിൽ ചികിൽസയുടെ സ്വഭാവം മാറുന്നു. ഖുർആൻ, ദിക്ർ ദുആക്കൾ മന്ത്രിച്ച് കൊണ്ടുള്ള ചികിൽസ . ഗ്രന്ഥകർത്താവ് അടുത്ത പേജ് മുതൽ അത് വെക്തമാക്കുന്നു.

*തുടരും* ഇൻശാ അല്ലാ